Skip to main content

പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി ലഭിക്കുന്നതിന് അപേക്ഷിക്കാം

 

ജില്ലാ കളക്ടറുടെ ലാന്‍ഡ് ബാങ്ക് വഴി ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്തവര്‍ക്കാണ് ഭൂമി നല്‍കുന്നത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഈ മാസം 26നകം റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസറില്‍ നിന്നും എസ്.റ്റി പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. ഫോണ്‍: 9495734003.                   (പിഎന്‍പി 3538/18)

date