Post Category
പോഷകാഹാര വാരാചരണം നടത്തി
വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റാന്നി ഐസിഡിഎസിന്റെ ചുമതലയില്‍ പ്ലാപ്പള്ളി ആദിവാസി വനമേഖലയില്‍പ്പെട്ട ഊരുകളില്‍ പോഷകാഹാര വാരാചരണ പരിപാടികള്‍ നടത്തി. പോഷകങ്ങള്‍ അടങ്ങിയ നാടന്‍ ഭക്ഷണപദാര്‍ഥങ്ങളുടെ പ്രാധാന്യം ഊരുനിവാസികളെ ബോധ്യപ്പെടുത്തി പോഷകക്കുറവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവിടെയുള്ള ഗര്‍ഭിണികളെയും അമ്മമാരെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും പങ്കെടുപ്പിച്ചാണ് വാരാചരണം നടത്തിയത്. വാര്‍ഡംഗം രാജന്‍ വെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. ശിശുവികസന പദ്ധതി ഓഫിസര്‍ കെ.ജാസ്മിന്‍, അങ്കണവാടി വര്‍ക്കര്‍മാരായ കുഞ്ഞുമോള്‍, ഷൈലജ, ശ്യാമള, ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 3542/18)
date
- Log in to post comments