Skip to main content

അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം എന്ന വാർത്ത: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി

വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തുന്നതായ വാർത്തയെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കുമാണ് നിർദേശം നൽകിയത്. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിൽ 'മെൻസ്ട്രൽ ഹെൽത്ത് കിറ്റ്പരീക്ഷിക്കാൻ നീക്കം ഉണ്ടായതായുള്ള വാർത്തയെ തുടർന്നാണ് നടപടി.

പി.എൻ.എക്സ് 1304/2025

date