ശബരിമല : തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ക്കായി എത്തുന്ന തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. തൊഴിലാളികള്‍ അവരവരുടെ താമസസ്ഥലത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍/വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, ഹെല്‍ത്ത് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകള്‍ എന്നിവയുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ സ്റ്റേഷനില്‍ ഹാജരായി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവരെ ജോലിയില്‍ തുടരുവാന്‍ സുരക്ഷാ കാരണങ്ങളാല്‍ അനുവദിക്കുന്നതല്ല. പോലീസ് / സര്‍ക്കാര്‍ / തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഔദേ്യാഗിക തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം. നിലയ്ക്കലിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും പോലീസിന്റെ പ്രതേ്യക നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. (പിഎന്‍പി 3547/18)
- Log in to post comments