Post Category
ജോബ് ഫെയര്‍ രജിസ്ട്രേഷന് ക്യാംപയിന് ആരംഭിച്ചു
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിജ്ഞാന് ജോബ് ഫെയറിന്റെ ഭാഗമായി ജോബ് രജിസ്ട്രേഷന് ക്യാംപയിന് പഴയന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജില്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശൂര്‍ മെഗാ ജോബ് ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ബി.ഡബ്ല്യു.എം.എസ് രജിസ്ട്രേഷന് നടപടികളും ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും ടി.എസ്. ദീപ വിശദീകരിച്ചു.
ചടങ്ങില്‍ കില ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം. കുമാരന് അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പാള്‍ പി. ഷാഗു, വി.എം അധ്യാപിക രേഷ്മ, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍.കെ. ബൈജു, പ്ലേസ്മെന്റ് ഓഫീസര്‍ സൂര്യ അശോക്, തീമാറ്റിക് എക്സ്പര്‍ട്ട് സി.ആര്. രഞ്ജിനി, കില റിസോഴ്സ് പേഴ്സണ്‍ ടി.കെ. പ്രകാശന് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments