Skip to main content

ചക്കന്‍സ് റോഡ് ഉദ്ഘാടനം ചെയ്തു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിലെ ചക്കന്‍സ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. 2024-2025 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള റോഡിനായി 3,33,000 രൂപ ചെലവഴിച്ച് 78 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.എസ്. ധനന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കെ.കെ ജയന്തി, പി.കെ അസീസ്, എ.എ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date