Post Category
'പഴമയും പുതുമയും' തലമുറ സംഗമം
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 'പഴമയും പുതുമയും' തലമുറ സംഗമം നടത്തി. അരുവാപ്പുലം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ ഹരിചന്ദ്രന്‍ അധ്യക്ഷയായി. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വയോജന അയല്‍ക്കൂട്ടങ്ങളും പുതുതലമുറയുടെ സഹായക സംഘവും പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആദില പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, സ്ഥിരം സമിതി അംഗങ്ങളായ സിന്ധു, വി ശ്രീകുമാര്‍, ഷീബ സുധീര്‍, അംഗങ്ങളായ രഘു, ജോജു വര്‍ഗീസ്, മിനി, ടി ഡി സന്തോഷ്, അമ്പിളി സുരേഷ്, റ്റി വി ശ്രീലത , ബാബു എസ് നായര്‍, മിനി രാജീവ്, സ്മിത സന്തോഷ്, ജി ശ്രീകുമാര്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ വിനോദിനി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments