ഹോര്‍ഡിങ്സ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് സ്റ്റേഡിയം മൈതാനത്ത് മെയ് നാലു മുതല്‍ 10 വരെ നടക്കുന്ന എന്റെ കേരളം-2025 പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം 20x15 അടിയിലും 16x10, 6x4 അടിയിലുമായി ഹോര്‍ഡിങ്സ് സ്ഥാപിക്കാന്‍ അംഗീകൃത കമ്പനികളില്‍ നിന്നും കൂട്ടേഷന് ക്ഷണിച്ചു. ഹോര്‍ഡിങ്സ് ലേഔട്ട് ചെയ്ത് നല്‍കുന്നതായിരിക്കും. ഏപ്രില്‍ 20 മുതല്‍ മെയ് 10 വരെ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ജനശ്രദ്ധ ആകര്‍ഷിക്കും വിധം പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് ഹോര്‍ഡിങ്സ് സ്ഥാപിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ സ്ക്വയര്‍ ഫീറ്റ് നിരക്ക് കണക്കാക്കിയാണ് നല്‍കേണ്ടത്. ക്വട്ടേഷനുകള്‍ ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട്ഫ്ളോര്‍, സിവില്‍ സ്റ്റേഷന്, പാലക്കാട് എന്ന വിലാസത്തില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കും. ഹോര്‍ഡിങ്സ് പ്രിന്റ് ചെയ്ത്, സ്ഥാപിച്ച്, കാലാവധി കഴിഞ്ഞാല്‍ എടുത്തു മാറ്റുകയും ചെയ്യണം. ഹോര്‍ഡിങ്സ് സ്ഥാപിച്ച സ്ഥലങ്ങള്‍ പ്രസ്തുത കാലയളവില്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കണം. ഫോണ്‍- 0491-2505329.
- Log in to post comments