Skip to main content

മലയാള ഭാഷ ജില്ലാതല ഏകോപന സമിതി യോഗം സംഘടിപ്പിച്ചു

ഔദ്യോഗിക ഭാഷ മലയാളമാക്കുക എന്ന സംസ്ഥാന സര്‍ക്കാര്‍ നയം  നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ നടപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ജില്ലാതല ഏകോപന സമിതി യോഗം സംഘടിപ്പിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എന്‍. ബാലസുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്.

എല്ലാ  ജില്ലാ ഓഫീസുകളിലും നിര്‍ബന്ധമായും രണ്ട് മാസത്തിലൊരിക്കല്‍ ജില്ലാതല യോഗം ചേരണമെന്ന് ഔദ്യോഗിക ഭാഷാ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി.രജി യോഗത്തില്‍ അറിയിച്ചു.  ചര്‍ച്ചയില്‍ 100% പുരോഗതി കാണിക്കാത്ത കാര്യാലയങ്ങളോട്  വിശദീകരണം ആവശ്യപെട്ടു. ഓരോ വകുപ്പിനും അനുവദിച്ചിട്ടുള്ള ഫണ്ട് കൃത്യമായി ഔദ്യോഗിക ഭാഷ പ്രയോഗ പദ്ധതിക്കായി ഉപയോഗിക്കാന്‍ വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. 2025ലെ ജില്ലയിലെ ആദ്യ മലയാള ഭാഷ ഏകോപന സമിതി യോഗമാണ് നടന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികളും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

date