അറിയിപ്പുകൾ
*തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം*
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന അടിസ്ഥാന സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളിലേക്ക് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അടിസ്ഥാന സാക്ഷരത, നാല്, ഏഴ് തുടങ്ങിയ കോഴ്‌സുകളിലേക്ക് ഫീസ് ഇല്ല. അപേക്ഷകര്‍ക്ക് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനു പ്രൊമോഷനും, പി. എസ് സി നിയമനത്തിനും അര്‍ഹത ലഭിക്കും. 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്.
പത്താംതരം തുല്യത കോഴ്‌സിന് 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 1950 രൂപയാണ് ഫീസ് അപേക്ഷകര്‍ മാര്‍ച്ച് ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം.
2025 മാര്‍ച്ച് ഒന്നിന് 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലേക്ക്) അപേക്ഷിക്കാം.ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് രജിസ്‌ട്രേഷന്‍ 300 രൂപ ഉള്‍പ്പെടെ കോഴ്‌സ് ഫീസ് 2600 രൂപയുമാണ്.
എസ്.സി/ എസ്.ടി വിഭാഗക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസ് ആയ 100 രൂപ മാത്രം അടിച്ചാല്‍ മതി.
40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കും കോഴ്‌സ് ഫീസ് അടയ്‌ക്കേണ്ടതില്ല. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപാ വീതവും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 1250 രൂപാ വീതവും പഠനകാലയളവില്‍ ലഭിക്കുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിനേയോ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരെയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. kslma.keltron.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷിക്കാം.
ഫോണ്‍ -0484 2426596,9496877913, 9447847634
*അപേക്ഷ ക്ഷണിച്ചു*
ഐ.സി.ഡി.എസ് വടവുകോട് പ്രോജക്ട് പരിധിയില്‍ വരുന്ന മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് പഞ്ചായത്തില്‍ സ്ഥിര താമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. എസ്.എസി/എസ്.റ്റി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തിന് ഒന്ന് എന്ന നിലയില്‍ പരമാവധി മൂന്ന് വര്‍ഷത്തെ വയസിളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വടവുകോട് ഐ സി ഡി എസ് ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10-ന് വൈകിട്ട് അഞ്ചു വരെ.
- Log in to post comments