*നൈപുണ്യ വികസന പദ്ധതി :സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തു
ജില്ലാ നൈപുണ്യ വികസന പദ്ധതിയുടെ എല്‍ഡേര്‍ലി കെയര്‍ കംപാനിയന് കോഴ്സ് പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സമൂഹത്തില്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടവര്, സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്ക്കുന്ന സ്ത്രീകള്‍ തുടങ്ങിയവരുടെ ഉന്നമനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഈ കോഴ്സ് നിലവില്‍ ജില്ലയില്‍ മാത്രമാണുള്ളത്. 29 ഉദ്യോഗാര്‍ത്ഥികളായിരുന്നു ആദ്യ ബാച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കിയത്. ഇവര്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ജില്ലാ നൈപുണ്യ സമിതി കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്, ഹോം മാനേജ്മെന്റ് ആന്‍ഡ് കെയര്‍ ഗിവേഴ്സ് സെക്ടര്‍ കൗണ്‍സില്‍ എന്നിവയുമായി സംയുക്തമായാണ് കോഴ്സ് ആവിഷ്കരിച്ച് നടപ്പാക്കിയത്.
ചടങ്ങില്‍ ജില്ലാ ആസൂത്രണ ഓഫീസര്‍ ടി. ജ്യോതിമോള്‍, അസിസ്റ്റന്റ് ജില്ലാ ആസൂത്രണ ഓഫീസര്‍ ഡോ. ടി.എന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments