Post Category
അഗ്രി ഹോർട്ടി സൊസൈറ്റി ;ആര്‍. ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്‌ക്കാരദാനം നാളെ
ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി, ജില്ലയിലെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകന് നല്‍കിവരുന്ന ആര്‍. ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്‌ക്കാരം മാര്‍ച്ച് 29 ന് രാവിലെ 9.30 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവാര്‍ഡ് ജേതാവായ ജോസഫ് കോര മാമ്പുഴക്കരിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സമ്മാനിക്കും. പ്രശസ്ത കൃഷി ശാസ്ത്രജ്ഞനും സൊസൈറ്റിയുടെ ഉപദേഷ്ടാവുമായിരുന്ന ആര്‍. ഹേലിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ മക്കളായ പ്രശാന്ത് ഹേലിയും, ഡോ. പൂര്‍ണ്ണിമ ഹേലിയും ചേർന്നാണ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത്.15,551 രൂപയുടെ ക്യാഷ് അവാര്‍ഡും പുരസ്‌ക്കാരത്തിനൊപ്പം ലഭിക്കും. ആര്‍. രഘുനാഥ്, വര്‍ഗീസ് ആന്റണി, ശ്രാവന്തിക മുളക്കുഴ എന്നിവരെ ചടങ്ങില്‍ ആദരിക്കും. എഎൽപി/964)
date
- Log in to post comments