Post Category
ഡിപ്ലോമ ഇന്‍ ഡോമിസിലിയറി നഴ്‌സിംഗ് കെയര്‍ കോഴ്‌സ് : തീയതി ദീര്‍ഘിപ്പിച്ചു
സ്‌കോള്‍ കേരളം മുഖേന സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡോമിസിലിയറി നഴ്‌സിംഗ് കെയര്‍ കോഴ്‌സ് രണ്ടാം ബാച്ചിലേക്കുള്ള പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു. 100 രൂപ പിഴയോടുകൂടി ഏപ്രില്‍ 15 വരെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇതിനകം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ ജില്ലാ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണം. ഫോണ്‍: 0471 2342950.
date
- Log in to post comments