Skip to main content

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിലയിരുത്തി

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പുരോഗതി ജില്ലാ കലക്ടറും ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ വിലയിരുത്തി. തൊഴില്‍ ദിനങ്ങള്‍ കുറവുള്ള പറക്കോട്, റാന്നി, പന്തളം, കോന്നി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഏപ്രില്‍ ഒന്നിന് എല്ലാ വാര്‍ഡുകളിലും പ്രവൃത്തികള്‍ ആരംഭിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. സംസ്ഥാന  തൊഴിലുറപ്പു മിഷന്‍ 'നമ്മുടെ ഗ്രാമം'  പേരില്‍ സുസ്ഥിര വികസനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ എണ്ണം പ്രവൃത്തികള്‍ കണ്ടെത്താന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന്  ജില്ലാ കലക്ടര്‍ വിലയിരുത്തി. ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനാവശ്യമായ കിണര്‍ റീചാര്‍ജ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കണം. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പരമാവധി 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാന്‍ കോന്നി, റാന്നി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

date