Skip to main content

വിദ്യാഭ്യാസാനുകൂല്യം വിതരണം

പോസ്റ്റ്മെട്രിക് തലത്തിൽ സംസ്ഥാനത്തിനകത്ത് പഠനം നടത്തുന്ന ഒ.ഇ.സി/ ഒ.ബി.സി (എച്ച്)/ എസ്.ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്കും സംസ്ഥാനത്തിന് പുറത്ത് പഠനം നടത്തുന്ന ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിഭാഗം വിദ്യാർഥികൾക്കും വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഒ.ഇ.സി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം 2023-24 വർഷം വരെയുള്ള കുടിശ്ശിക വിദ്യാഭ്യാസനുകൂല്യങ്ങൾ മുഴുവനായും, 2024-25 വർഷത്തെ വിദ്യാഭ്യാസാനുകൂല്യങ്ങൾ ഭാഗികമായും വിതരണം നടത്തിയിട്ടുണ്ട്. വിദ്യാർഥികളും സ്ഥാപന മേധാവികളും ഇ-ഗ്രാന്റ്സ് ലോഗിൻ പരിശോധിച്ച് അക്കൗണ്ട് നമ്പർ ഐ.എഫ്.എസ്.സി എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ 5 ദിവസത്തിനകം ഇ-ഗ്രാന്റ്സ് ലോഗിനിലെ നോട്ടീസ് ബോർഡിൽ Failed Transaction Option മുഖേന തിരുത്തൽ വരുത്തണം.

പി.എൻ.എക്സ് 1363/2025

date