Skip to main content
.

ദേശീയ സമ്പാദ്യ പദ്ധതി; മികച്ച സ്‌കൂളുകള്‍ക്ക് ആദരം

 

 

സ്റ്റുഡന്റ്‌സ് സേവിംഗ്‌സ് സ്‌കീമില്‍ എല്‍.പി./യു.പി.വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സ്‌കൂളുകളെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. 382കുട്ടികളെ അംഗങ്ങളാക്കി, സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂള്‍, തൊടുപുഴ, ഇടുക്കി ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തി. 

 

കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ട്രഷറി, വിദ്യാഭ്യാസ, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് ഉപഹാരമായി സൈക്കിള്‍ സമ്മാനിച്ചു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ഷാജി പുരസ്‌കാരം കൈമാറി.

 

തൊടുപുഴ എ.ഇ.ഒ. കെ. ബിന്ദു, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് ആന്റണി, അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ എം. റിയാസ്, ഹെഡ് മാസ്റ്റര്‍ റ്റി.എല്‍. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചിത്രം: സ്റ്റുഡന്റ്‌സ് സേവിംഗ്‌സ് സ്‌കീമില്‍ എല്‍.പി./യു.പി.വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ഷാജി സൈക്കിള്‍ സമ്മാനിക്കുന്നു.

 

date