Skip to main content

മന്ത്രിസഭാ വാർഷികാഘോഷം : സംഘാടക സമിതി യോഗം 29 ന്

തൃശ്ശൂരിൽ മെയ് 18 മുതൽ 24 വരെ നടക്കുന്ന രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം മാർച്ച് 29 ശനിയാഴ്ച രാവിലെ 11.30ന് സിവിൽ സ്‌റ്റേഷനിലെ ആസൂത്രണ ഭവൻ ഹാളിൽ നടക്കും. റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകും. കേന്ദ്ര ടൂറിസം-പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ജില്ലയിലെ എം.പി. മാർ, എം.എൽ.എ. മാർ, ബോർഡ്, കോർപറേഷൻ ചെയർമാന്മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date