Skip to main content

ചെറുതുരുത്തി സ്കൂൾ പഠനോത്സവം

ചെറുതുരുത്തി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പഠനോത്സവവും വിരമിച്ച അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും യു. ആർ പ്രദീപ് എം എൽ എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിൻ്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനോത്സവത്തോടൊപ്പം സ്കൂളിൻ്റെ ലഹരി വിരുദ്ധ വിദ്യാലയ പ്രഖ്യാപനം, സയൻസ് ലൈബ്രറി ഉദ്ഘാടനം, സൗഹൃദ കരിയർ ഗൈഡൻസ് പുരസ്കാരങ്ങൾ നേടിയ സ്കൂളിന് ലഭിച്ച ആദരം, വിരമിച്ച അധ്യാപകരായ പി എസ് മീരാഭായ്, വി മാലിനി, കെ.വി. വിൻസൻ്റ് എന്നീ അധ്യാപകർക്കുള്ള
യാത്രയയപ്പും നൽകി.

വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷെയ്ഖ് അബ്ദുൾ ഖാദർ അധ്യക്ഷനായ ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പ്രെജക്ട് കോർഡിനേറ്റർ വി പ്രമോദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി സാബിറ ലഹരി വിരുദ്ധ വിദ്യാലയം പദ്ധതി പ്രഖ്യാപനം നടത്തി.എസ് ആർ ജി കൺവീനർ രശ്മി കെ.ബി. ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി നിർമ്മല ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എം നൗഫൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സുചിത്ര എം,പി എ യൂസഫ്, കെ ആർ ഗിരീഷ്, എം ബിന്ദു വാർഡ് മെമ്പർ താജുന്നിസ , സ്കൂൾ പ്രതിനിധികളായ മുഹമ്മദ് ഹനീഫ,സബീർ കെ എസ്, കെ ചിത്രലേഖ, ലീന എൻ കെ, ജോസ് ജെയിംസ്,അനസ് ബാബു സി, ഗോവിന്ദൻ കുട്ടി വി എൻ എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ പ്രിൻസിപ്പാൾ പ്രീതി എം സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ആനിയമ്മ മാത്യു നന്ദി പറഞ്ഞു.

date