Skip to main content

ട്രാന്‍സ്ജെന്‍ഡര്‍ സ്പെഷ്യല്‍ എന്റോള്‍മെന്റ് ക്യാമ്പ് മാര്‍ച്ച് 31 ന്

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സ്പെഷ്യല്‍ എന്റോള്‍മെന്റ് ക്യാമ്പ് ജില്ലയില്‍ മാര്‍ച്ച് 31 ന് രാവിലെ 10 മുതല്‍ ഒന്ന് വരെ നടക്കും. തിരുവല്ല, റാന്നി, ആറ•ുള, കോന്നി, അടൂര്‍ മണ്ഡലങ്ങളുടെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നേതൃത്വത്തില്‍ അതത് മണ്ഡലങ്ങളിലെ താലൂക്ക് ഓഫീസുകളിലാണ് ക്യാമ്പെന്ന്  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് ഉള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, വിലാസം തെളിയിക്കുന്ന രേഖ, വോട്ട് ചേര്‍ക്കേണ്ട വ്യക്തിയുടെ വീട്ടിലെ മറ്റൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍/ അയല്‍വാസിയുടെ വോട്ടര്‍ ഐ.ഡി നമ്പറോ കരുതണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
 

date