Skip to main content
..

ലഹരിമുക്ത റാലിയും ബോധവത്കരണ ക്ലാസും

 
ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരിമുക്ത റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ശാസ്താംകോട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ വഹാബ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയായി.  ക്ലാസിന് കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ഷിനു ദാസ് നേതൃത്വം നല്‍കി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി. ദിനേശ്, ബി.ഡി.ഒ ജോര്‍ജ് അലോഷ്യസ് എന്നിവര്‍ സംസാരിച്ചു.
 
 

date