Skip to main content

സമ്മർ കോച്ചിംങ് ക്യാമ്പുകൾ

 

 

ആലപ്പുഴ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിൻ്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗീകാരമുള്ള അസ്സോസിയേഷനുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 25 വരെ സമ്മര്‍ കോച്ചിംങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, നീന്തല്‍, പവര്‍ലിഫ്റ്റിംങ്, റഗ്ബി, യോഗ, ബോക്സിംങ്, ജൂഡോ, കളരിപ്പയറ്റ്, കരാ ട്ടെ, ആട്യാപാട്യ, കബഡി, നെറ്റ്ബോള്‍, വടംവലി, ടെന്നീക്വയറ്റ്, കനോയിംങ് ആൻ്റ് കയാക്കിംങ് എന്നീ ഇനങ്ങളില്‍ അതത് അംഗീകൃത കായിക അസ്സോസിയേഷനുകളാണ് കോച്ചിംങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. അഞ്ചു വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോച്ചിംങ് ക്യാമ്പുകളില്‍ പങ്കെടുക്കാം. പങ്കെടെക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലുമായോ അതത് അസ്സോസിയേഷനുകളുമായോ ബന്ധപ്പെടുക. ക്യാമ്പുകളില്‍ പൂര്‍ണ്ണമായി പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിൻ്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നതാണ്.

ആലപ്പുഴ രാജാകേശവദാസ് നീന്തല്‍കുളത്തിലെ പരിശീലന പരിപാടിയില്‍ 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പങ്കെടുക്കാം. ഫോൺ :0477 2253090, 9400901432 (നീന്തല്‍കുളം 8304043090)

 

(പിആർ/എഎൽപി/981)

date