Post Category
ഹരിത പ്രഖ്യാപനം നടത്തി തൃശ്ശൂർ ജില്ലാ ഭരണകൂടം
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തേയും വിവിധ സർക്കാർ വകുപ്പുകളും ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു. മേയർ എം. കെ. വർഗീസ് കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന ചടങ്ങിൽ ഹരിത പ്രഖ്യാപനം നിർവഹിച്ചു. പൊതുശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ സർക്കാർ ഓഫീസുകളും ഹരിതച്ചട്ടങ്ങൾ പാലിക്കണമെന്ന് മേയർ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിനുള്ള ഹരിത സ്ഥാപന സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി.തുടർന്ന് വിവിധ സർക്കാർ വകുപ്പുകൾക്കും ഹരിത സർട്ടിഫിക്കറ്റുകൾ കൈമാറി. ജില്ലാ സിവിൽ സ്റ്റേഷനും അനുബന്ധ ഓഫീസുകളും പരിസ്ഥിതി ശുചിത്വം ഉറപ്പാക്കുന്നതിനായി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കളക്ടർ പറഞ്ഞു.
date
- Log in to post comments