Skip to main content

വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍ ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍ പദ്ധതി പ്രകാരം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ജോബ് സ്റ്റേഷന്‍ എം. വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രണ്ട് ലക്ഷത്തോളം കോളേജ്, പോളിടെക്നിക്, ഐ ടി ഐ വിദ്യാര്‍ഥികള്‍ക്ക് കരിക്കുലത്തിന് പുറമെ തൊഴില്‍ ലഭ്യമാക്കുന്ന നൈപുണ്യ പരിശീലനവും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുത്തന്‍ ആശയ രൂപീകരണത്തില്‍ അധിഷ്ഠിതമായ നവകേരള സൃഷ്ടിക്ക് ആക്കം കൂട്ടാനാണ്  പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ കീഴില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ ജോബ് സ്റ്റേഷന്‍ ഒരുക്കുന്നത്. പരിപാടിയില്‍ കല്ല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിര്‍ അധ്യക്ഷനായി. വിജ്ഞാന കേരളം പദ്ധതി എന്ന വിഷയത്തില്‍ കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി.വി. രത്നാകരന്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. വിമല, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. രവീന്ദ്രന്‍, കില റിസോര്‍സ് പേഴ്സണ്‍സായ എം.കെ. രമേഷ് മാസ്റ്റര്‍, സത്യാനന്ദന്‍, പ്രദീപന്‍ മാസ്റ്റര്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍, ജോയിന്റ് ബിഡിഒ എം.കെ.പി ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു

date