Skip to main content

താവക്കര ഗവ. യു.പി സ്‌കൂള്‍ 139-ാം വാര്‍ഷികാഘോഷം

താവക്കര ഗവ. യു.പി സ്‌കൂളിന്റെ 139-ാമത് വാര്‍ഷികം രജിസ്ട്രഷന്‍, മ്യൂസിയം, പുരാരേഖ - പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന രജനി ടീച്ചര്‍ക്കുള്ള യാത്രയയപ്പും നടന്നു. സോയ ചാരിറ്റബിള്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. ഷമ മുഹമ്മദ് മുഖ്യാതിഥിയായി. കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്ബാബു എളയാവൂര്‍ അധ്യക്ഷനായി. സീനിയര്‍ അസിസ്റ്റന്റ് സുജാത ടി.പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ഹെഡ്മാസ്റ്റര്‍ കെ.വി. പ്രശാന്തന്‍, എസ്. ആര്‍. ജി. കണ്‍വീനര്‍, ഷിംന വാഴയില്‍, പൂര്‍വ അധ്യാപകരായ രാധാകൃഷ്ണന്‍ മാണിക്കോത്ത്, വി. മണികണ്ഠന്‍, പി.ടി.എ പ്രസിഡന്റ് രമ്യ, സ്‌കൂള്‍ ലീഡര്‍ ശ്രീഹന്‍ പി കനകേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

date