രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികം കണ്ണൂരിൽ മെയ് എട്ട് മുതൽ 14 വരെ; ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികം കണ്ണൂരിൽ മെയ് എട്ട് മുതൽ 14 വരെ; ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂരിൽ മെയ് എട്ട് മുതൽ 14 വരെ നടക്കുന്ന രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ജില്ലാ സംഘാടക സമിതി രൂപീകരിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായും സ്പീക്കർ അഡ്വ. എഎൻ ഷംസീർ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവർ രക്ഷാധികാരികളുമായുള്ള സംഘാടക സമിതിയുടെ ചെയർമാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ്. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജനറൽ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ് കൺവീനറുമാണ്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷയായി. എംഎൽഎമാരായ കെ പി മോഹനൻ, കെ വി സുമേഷ്, എഡിഎം സി. പദ്മചന്ദ്രകുറുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ് എന്നിവർ സംസാരിച്ചു. നാലാം വാർഷികവുമായി ബന്ധപ്പെട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഡോക്യുമെൻററി പരമ്പരയിലെ ആദ്യ മൂന്ന് ഡോക്യുമെൻറികൾ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ സി. നിതിൻരാജ്, റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ, മുൻ എംഎൽഎ എം വി ജയരാജൻ, സിഡ്കോ ചെയർമാൻ സിപി മുരളി, ഐപിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എം. ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ പി അബ്ദുൽ മജീദ് (കൊളച്ചേരി), ടി. അജീഷ് (അഴീക്കോട്), സി കെ രമ്യ (ചൊക്ലി), ടി ബിന്ദു (മുഴക്കുന്ന്), വി ഹൈമാവതി (മാലൂർ), കെ പി ലോഹിതാക്ഷൻ (അഞ്ചരക്കണ്ടി), കെ ഗീത (വേങ്ങാട്), ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ, കേരളകർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ്ബാബു, എകെജി സഹകരണ ആശുപത്രി പ്രസിഡൻറ് പി പുരുഷോത്തമൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ എ പ്രദീപൻ, രതീഷ് ചിറക്കൽ, കെ.സി. ജേക്കബ് മാസ്റ്റർ, അഡ്വ. ജോർജ് കുട്ടി അബ്രഹാം, ഷാജി ജോസഫ്, കെ പി അനിൽകുമാർ, കെ മനോജ്, പി പി ദിവാകരൻ, ധീരജ്, രാഗേഷ് മണ്ണമ്പേത്ത്, വികെ ഗിരിജൻ, കെപി പ്രശാന്ത്, വി. രഘൂത്തമൻ, പി പി രൺദീപ്, അസ്ലം പാലക്കീൽ, വി കെ രമേശൻ, പി എസ് ജോസഫ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് ഒമ്പതിന് രാവിലെ 10.30 മുതൽ കണ്ണൂർ താണ സാധു കല്യാണ മണ്ഡപത്തിൽ നടക്കും. സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ സംബന്ധിക്കും. സർക്കാറിന്റെ ഒമ്പത് വർഷത്തെ വികസന-ക്ഷേമപ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേള മെയ് എട്ട് മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും.
സംഘാടക സമിതി വൈസ് ചെയർമാൻമാർ: അഡ്വ. കെ കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ഇകെ പത്മനാഭൻ (ഐപിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ), ഒ എസ് ഉണ്ണികൃഷ്ണൻ ചെയർമാൻ കേരള ഫോക് ലോർ അക്കാദമി, പി ജയരാജൻ വൈസ് ചെയർമാൻ ഖാദി ആൻഡ് ഗ്രാമ വ്യവസായ ബോർഡ്, ടി വി രാജേഷ് ചെയർമാൻ, കെസിസിപിഎൽ, എം പ്രകാശൻ മാസ്റ്റർ ചെയർമാൻ കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ, സി പി മുരളി ചെയർമാൻ സിഡ്കോ, ടി കെ ഗോവിന്ദൻ മാസ്റ്റർ ചെയർമാൻ ഹാൻവീവ്, എൻ ചന്ദ്രൻ ചെയർമാൻ കേരളകർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ പി സഹദേവൻ ചെയർമാൻ കേരള ബീഡി ആൻഡ് സിഗരറ്റ് വർക്കേഴ്സ് ക്ഷേമനിധി ബോർഡ്, അരക്കൻ ബാലൻ ചെയർമാൻ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, എൻ വി ചന്ദ്രബാബു ചെയർമാൻ കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ മനോഹരൻ ചെയർമാൻ കേരള വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, കാരായി രാജൻ ചെയർമാൻ റബ്കോ, എം സുരേന്ദ്രൻ, ചെയർമാൻ റെയ്ഡ്കോ, എം കെ ദിനേശ്ബാബു ചെയർമാൻ കേരള ദിനേശ്.
എക്സിക്യുട്ടീവ് കമ്മിറ്റി: എംവി ജയരാജൻ (സിപിഐഎം), സിപി സന്തോഷ് (സിപിഐ), മാർട്ടിൻ ജോർജ് (ഐഎൻസി), അബ്ദുൽകരീം ചേലേരി (ഐയുഎംഎൽ), ജോയ് കൊന്നക്കൽ (കേരള കോൺ. എം), സുരേശൻ കെ (എൻസിപി), മനോജ് കെ (ജനതാദൾ എസ്), വി കെ ഗിരിജൻ (ആർജെഡി), ഹമീദ് ചെങ്ങളായി (ഐഎൻഎൽ), ജയപ്രകാശ് (കോൺഗ്രസ് സെക്കുലർ), രതീഷ് ചിറക്കൽ (കേരള കോ. ബി), കെ.സി. ജേക്കബ് മാസ്റ്റർ (കേരള കോൺ. സ്‌കറിയ), അഡ്വ. എജെ ജോസഫ് (ജനാധിപത്യ കേരള കോ.), വത്സൻ മാസ്റ്റർ (ആർഎസ്പി ലെനിനിസ്റ്റ്),
വിവിധ ഉപസമിതികളും രൂപീകരിച്ചു. റിസപ്ഷൻ കമ്മിറ്റി: ചെയർമാൻ ഡോ. വി ശിവദാസൻ എംപി., വൈസ് ചെയർപേഴ്‌സൺ: കെ സി ജിഷ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കൺവീനർ: സി പദ്മചന്ദ്രകുറുപ്പ് എഡിഎം, ജോയിന്റ് കൺവീനർമാർ ടി ജെ അരുൺ ജോയിന്റ് ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ്, ടി വി രാജേഷ് ചെയർമാൻ കെസിസിപിഎൽ.
പ്രോഗ്രാം കമ്മിറ്റി: ചെയർമാൻ കെ വി സുമേഷ് എംഎൽഎ, വൈസ് ചെയർമാൻ പി മുകുന്ദൻ, ആന്തൂർ നഗരസഭ ചെയർമാൻ, കൺവീനർ ഡോ. എം. സുർജിത്, എഡി എൽഎസ്ജിഡി, ജോയിൻറ് കൺവീനർ ടി.കെ. ഗോവിന്ദൻ മാസ്റ്റർ ചെയർമാൻ ഹാൻവീവ്.
എക്‌സിബിഷൻ കമ്മിറ്റി: ചെയർമാൻ ടിഐ മധുസൂദനൻ എംഎൽഎ, വൈസ് ചെയർമാൻ കെ കെ രാജീവൻ, ഗ്രാമപഞ്ചായത്ത് അസോ. സംസ്ഥാന പ്രസിഡൻറ്, കൺവീനർ കെ എസ് അജിമോൻ, ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, ജോ. കൺവീനർ പി വി ഗോപിനാഥ്, ചെയർമാൻ വിസ്മയ.
പബ്ലിസിറ്റി ആൻഡ് മീഡിയ: ചെയർമാൻ പി സന്തോഷ് കുമാർ എം പി, വൈസ് ചെയർമാൻ എം പ്രകാശൻ മാസ്റ്റർ, കണ്ണൂർ കോഓപറേറ്റീവ് സ്പിന്നിംഗ് മിൽ, കൺവീനർ പി പി വിനീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജോ. കൺവീനർ എം. സുരേന്ദ്രൻ, ചെയർമാൻ റെയ്ഡ്കോ.
സോഷ്യൽ മീഡിയ: ചെയർപേഴ്‌സൺ അഡ്വ. കെ കെ രത്‌നകുമാരി, പ്രസിഡൻറ് ജില്ലാ പഞ്ചായത്ത്, വൈസ് ചെയർമാൻ വി കെ സുരേഷ് ബാബു, സ്ഥിരം സമിതി ചെയർമാൻ, ജില്ലാ പഞ്ചായത്ത്, കൺവീനർ പി പി മിഥുൻ, ഐപി സെക്ഷൻ, കലക്ടറേറ്റ്, ജോ. കൺവീനർ ആർ രജിത്ത്, ലക്ചറർ, മട്ടന്നൂർ പോളിടെക്നിക്.
ഫുഡ് കോർട്ട്: ചെയർമാൻ മുസ്ലിഹ് മഠത്തിൽ, മേയർ കണ്ണൂർ കോർപറേഷൻ, വൈസ് ചെയർമാൻ അഡ്വ. ബിനോയ് കുര്യൻ, വൈസ് പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത്, കൺവീനർ എംവി ജയൻ, ഡിപിഎം കുടുംബശ്രീ, ജോ. കൺവീനർ എൻ വി ശ്രീജിനി, സ്ഥിരം സമിതി ചെയപേഴ്സൺ, ജില്ലാ പഞ്ചായത്ത്.
മെഡിക്കൽ: ചെയർമാൻ അഡ്വ. പി ഇന്ദിര, ഡെപ്യൂട്ടി മേയർ കണ്ണൂർ കോർപറേഷൻ, വൈസ് ചെയർമാൻ സി എം കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അസോ. സംസ്ഥാന പ്രസിഡൻറ്, കൺവീനർ: ഡോ. പി കെ അനിൽകുമാർ, ഡിപിഎം, എൻഎച്ച്എം കണ്ണൂർ, ജോ. കൺവീനർ പി പുരുഷോത്തമൻ, പ്രസിഡൻറ്, എകെജി സഹകരണ ആശുപത്രി.
കല, സാംസ്‌കാരികം: ചെയർമാൻ കെ പി മോഹനൻ എംഎൽഎ, വൈസ് ചെയർമാൻ എബി എൻ ജോസഫ്, സെക്രട്ടറി, ലളിതകലാ അക്കാദമി, കൺവീനർ എ വി അജയകുമാർ, സെക്രട്ടറി കേരള ഫോക് ലോർ അക്കാദമി, ജോയിൻറ് കൺവീനർ മുഹമ്മദ് അഫ്സൽ, ജില്ലാ പഞ്ചായത്ത് അംഗം.
വളണ്ടിയർ കമ്മിറ്റി: ചെയർമാൻ എം വിജിൻ എംഎൽഎ, വൈസ് ചെയർപേഴ്‌സൺ അഡ്വ. ടി സരള, സ്ഥിരം സമിതി ചെയർപേഴ്‌സൺ, ജില്ലാ പഞ്ചായത്ത്, കൺവീനർ സരിൻ ശശി, ജില്ലാ കോ ഓർഡിനേറ്റർ യുവജന ക്ഷേമബോർഡ്, ജോയിൻറ് കൺവീനർ ശ്രീധരൻ പി, എൻഎസ്എസ് ജില്ലാ പ്രോഗ്രാം ഓഫീസർ.
ഗ്രീൻ പ്രോട്ടോക്കോൾ: ചെയർമാൻ അഡ്വ. സജീവ് ജോസഫ് എംഎൽഎ, വൈസ് ചെയർപേഴ്സൺ: യുപി ശോഭ, സ്ഥിരം സമിതി ചെയർപേഴ്‌സൺ, ജില്ലാ പഞ്ചായത്ത്, കൺവീനർ ഇകെ സോമശേഖരൻ, ജില്ലാ കോ ഓർഡിനേറ്റർ, ഹരിതകേരളമിഷൻ, ജോയിൻറ് കൺവീനർ പിആർ സ്മിത, ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൂർ കോർപറേഷൻ.
പുസ്തക മേള: ചെയർമാൻ ഡോ. വി ശിവദാസൻ എംപി, കൺവീനർ: എം ശ്രീധരൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻറ്, ജോയിൻറ് കൺവീനർ പികെ വിജയൻ, സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ.
ക്രമസമാധാനം: ചെയർമാൻ: സി. നിതിൻരാജ് സിറ്റി പോലീസ് കമ്മീഷണർ. കോ ചെയർമാൻ: അനൂജ് പലിവാൽ, റൂറൽ ജില്ലാ പോലീസ്, കൺവീനർ സി. പദ്മചന്ദ്രകുറുപ്പ്, എഡിഎം.
- Log in to post comments