Skip to main content
ചിറക്കൽ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി കെ.വി.സുമേഷ് എം എൽ എ പ്രഖ്യാപിക്കുന്നു

മാലിന്യ മുക്തമായി ചിറക്കൽ: ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

ചിറക്കൽ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി കെ.വി.സുമേഷ് എം എൽ എ പ്രഖാപിച്ചു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി അധ്യക്ഷയായി. 
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.സരള, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ.മോളി, എൻ.ശശീന്ദ്രൻ, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ പി.ഒ.ചന്ദ്രമോഹനൻ, വി.കെ.സതി, പഞ്ചായത്ത് അംഗം പി.വി.സീമ, ശുചിത്വ മിഷൻ ആർപി ഇ.മോഹനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ രമേഷ് ബാബു, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ, പഞ്ചായത്ത് സെക്രട്ടറി പി.വി.രതീഷ് കുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.എ.ജോർജ്, കെ രമേശൻ, ബാബു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വത്സല ശുചിത്വ പ്രതിജ്ഞയും ഗ്രാമപഞ്ചായത്ത് എച്ച്ഐ എം.എം.വി ജിശാൻ റിപ്പോർട്ടും അവതരിപ്പിച്ചു. ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ പരിപാടിയിൽ ആദരിച്ചു.

date