പാണഞ്ചേരിയിലെ വിവിധ റോഡുകൾ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ചെമ്പൂത്ര രണ്ടാം വാർഡിൽ വിവിധ റോഡുകളുടെ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സുരഭി ഗാർഡൻ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടുനൽകിയ പോൾസൺ നെല്ലങ്കരയെ വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ ആദരിച്ചു.
ചെമ്പൂത്ര കെ-സ്റ്റാർ റോഡ്, ആദംകാവിൽ റോഡ്, ചാണോത്ത് സുരഭി ഗാർഡൻ റോഡ്, ചാണോത്ത് സബ് റോഡ് മൂന്ന് എന്നീ റോഡുകളിലെ നിർമ്മാണ പ്രവൃത്തികൾ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് 2024-25 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, എ. കൃഷ്ണൻകുട്ടി, പി.ജെ അജി, പി.പി സരുൺ, പി.എസ് സനൽ, ജോജു, രായിരത്ത് സുധാകരൻ, രായിരത്ത് ദിവാകരൻ, രാമചന്ദ്രൻ പിള്ള, വിജയകുമാർ, കുറിച്ചാൻ വീട്ടിൽ ജനാർദ്ദനൻ, സുബ്രഹ്മണ്യൻ, വിനയൻ, മോളി, സുജിത്ത്, ബിജു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments