Skip to main content

പോർക്കുളം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി

 

 

 മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി  പോർക്കുളം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി. എ.സി മൊയ്തീൻ എംഎൽഎ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമ്പൂർണ്ണ ശുചിത്വമെന്ന മഹത്തായ ലക്ഷ്യം നേടാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഹരിത കർമ്മ സേനയും വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും കുടുംബശ്രീയും പൊതുജനങ്ങളും ഉദ്യോഗസ്ഥരും നടത്തിയ ഫലപ്രദമായ പ്രവർത്തനങ്ങളെ എംഎൽഎ പ്രശംസിച്ചു. മാലിന്യ സംസ്കരണ രംഗത്ത് നിലവിൽ കൈവരിച്ച നേട്ടം നിലനിർത്തുന്നതിന് ഗ്രാമപഞ്ചായത്ത് നിവാസികളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 ഹരിത കർമ്മ സേന പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ഹരിത ഓഫീസുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയങ്ങൾ,

 ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത അങ്കണവാടികൾ എന്നിവയ്ക്ക് ഹരിത കേരള മിഷൻ നൽകുന്ന സാക്ഷ്യപത്രം ചടങ്ങിൽ വിതരണം ചെയ്തു.

 

 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. രാമകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിൻസ് ഡേവിഡ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഖില മുകേഷ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ബാലൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

വൈസ് പ്രസിഡന്റ് ജിഷ ശശി സ്വാഗതവും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. പരമേശ്വരൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

date