Skip to main content

കിള്ളന്നൂർ വില്ലേജിൽ ഡിജിറ്റൽ സർവെ രേഖകൾ പ്രസിദ്ധീകരിച്ചു

 

 

കിള്ളന്നൂർ വില്ലേജിൽ ഡിജിറ്റൽ റീസർവെ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. സർവേ രേഖകൾ എന്റെ ഭൂമി പോർട്ടലിലും കിള്ളന്നൂർ വില്ലേജ് ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസിലും (കെൽട്രോൺ കമ്മ്യൂണിറ്റി ഹാൾ) പ്രദർശിപ്പിച്ചിട്ടുണ്ട്.

കിള്ളന്നൂർ വില്ലേജിൽ മുൻ സർവേ നമ്പർ ഒന്ന് മുതൽ ആയിരത്തി അഞ്ഞൂറ്റിയഞ്ച് വരേയും ഡിജിറ്റൽ റീസർവേ ബ്ലോക്ക് നമ്പർ ഒന്ന് മുതൽ നൂറ്റി പത്തിനെട്ട് വരേയുമാണ് പരിശോധനക്കായി വച്ചിരിക്കുന്നത്. ഭൂവുടമകൾക്ക് https://entebhoomi.kerala.gov.in പോർട്ടൽ വഴി ഓൺലൈനായി രേഖകൾ പരിശോധിക്കാം. കൂടാതെ വില്ലേജ് ഓഫീസിനടുത്തുള്ള ക്യാമ്പ് ഓഫീസിലും ഓഫീസ് സമയങ്ങളിൽ രേഖകൾ പരിശോധിക്കാനാവും.

 

രേഖകളിൽ വീഴ്ചകളോ ആക്ഷേപങ്ങളോ ഉള്ളവർ 30 ദിവസത്തിനകം തൃശ്ശൂർ റീസർവെ സൂപ്രണ്ടിന് നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ അപ്പീൽ ലഭ്യമാക്കാത്ത പക്ഷം നിലവിലുള്ള രേഖകൾ അന്തിമമാക്കുന്നതായിരിക്കും.

 

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ : 0487 2334459

date