ചേലക്കര അംബേദ്കർ ഗ്രാമം പദ്ധതി മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു
പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിലെ കുറുപ്പം തൊടി നഗർ, കൊണ്ടാഴി ഗ്രാമ പഞ്ചായത്തിലെ മാളിയംകുന്ന് -ഡിസി നഗർ എന്നിവയുടെ വികസന പ്രവർത്തികൾ നടപ്പിലാക്കുന്നതിനുള്ള മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേലക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചെയർമാൻ യു.ആർ പ്രദീപ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.
വീടുകളുടെ റിപ്പയറിങ്, റോഡുകളുടെ നിർമ്മാണം അടക്കമുള്ള പ്രവർത്തികളെക്കുറിച്ച് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തു. ഈ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും യോഗത്തിൽ ധാരണയായി.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ്, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എ ശശിധരൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. പ്രശാന്തി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ രജനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments