കൊടകര ഇനി മാലിന്യമുക്ത പഞ്ചായത്ത്
കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് അംഗം ടി.കെ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം.എ സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച അങ്കണവാടി, സർക്കാർ സ്ഥാപനം, സ്വകാര്യ സ്ഥാപനം, വ്യാപാരസ്ഥാപനം, സമ്പൂർണ ശുചിത്വ വിദ്യാലയം, ഹരിത കർമ്മ സേന കൺസോർഷ്യം എന്നിവർക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. കൊടകര മാലിന്യ പരിപാലനത്തിന്റെ പ്രവർത്തന വിഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന സത്യൻ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് കെ.ബി രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാര സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments