Skip to main content

സഹകരണ എക്സ്പോ-2025: റീൽസ് മത്സരം

     ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരത്ത് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്സ്പോ-2025 ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കും. സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിയ്ക്കായി സഹകരണ മേഖലയുടെ പങ്ക് എന്നിവ ഉൾപ്പെടുന്ന 60 സെക്കന്റ് ദൈർഘ്യമുള്ള HD (Dimensions-1080x1920 pixels-Aspect Ratio-9:16, Orientation-Vertical) മലയാളം റീൽസുകളാണ് പരിഗണിക്കുക. ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് 25,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. cooperativeexpo2025@gmail.com ലേക്ക് എൻട്രികൾ അയയ്ക്കണം. ഏപ്രിൽ 10നകം എൻട്രികൾ ലഭിക്കണം.

പി.എൻ.എക്സ് 1439/2025

date