Post Category
ലൈസന്‍സ് പുതുക്കാം
കേരള മത്സ്യവിത്ത് ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള എല്ലാ മത്സ്യ ഫാമുകള്‍, ഹാച്ചറി, അക്വേറിയം ഷോപ്പുകള്‍ എന്നിവയുടെ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചു. ആയതിനാൽ 2025-26 വര്‍ഷത്തേയ്ക്ക് ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷകള്‍ ഏപ്രില്‍ 15 ന് മുമ്പ് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ സമര്‍പ്പിക്കണം. ഫോറം നമ്പര്‍ ഒമ്പതിലുള്ള അപേക്ഷയും ഫോറം നമ്പര്‍ 10, 11 എന്നിവയും പൂരിപ്പിച്ച് പഴയ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും, തിരിച്ചറിയല്‍ രേഖയും ഇതോടൊപ്പം സമര്‍പ്പിക്കേണ്ടതാണെ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0477 2251103.
(പി.ആര്‍/എ.എല്‍.പി/1000)
date
- Log in to post comments