Skip to main content

*എൻ ഊരു ഗോത്ര പൈതൃക ഗ്രാമ സന്ദർശനത്തിൽ പുതുക്കിയ നിരക്ക്*

 

 

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ എൻ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം, വാഹന ഷട്ടിൽ സർവീസ് എന്നിവയ്ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 3 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പ്രവേശന നിരക്ക് 50 രൂപയാണ്. 

 

മുതിർന്ന ആൾക്ക് ജീപ്പിൽ ഇരു വശത്തേക്കും സഞ്ചരിക്കാൻ 40 രൂപയും ഒരു വശത്തേക്ക് മാത്രം 30 രൂപയുമാണ്. സ്പെഷ്യൽ ടൂറിസ്റ്റ് മോട്ടോർ ക്യാബിൽ ഒരാൾക്ക് ഇരു വശത്തേക്കും 70 രൂപയും ഒരു വശത്തേക്ക് മാത്രം 50 രൂപയുമാണ്. 

 

പ്രത്യേക ജീപ്പ് സേവനത്തിനായി 320 രൂപയും പ്രത്യേക സ്പെഷ്യൽ ടൂറിസ്റ്റ് മോട്ടോർ ക്യാബിന് 490 രൂപയുമാണ് പുതിയ നിരക്ക്.

date