Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ  ഇ.എസ.് ഐ സ്ഥാപനങ്ങളില്‍  കരാര്‍ വ്യവസ്ഥയില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരെ  നിയമിക്കുന്നു. ഏപ്രില്‍ നാലിന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ കൊല്ലം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് അഭിമുഖം. എംബിബിഎസ്  ബിരുദവും ടിസിഎംസി സ്ഥിരം രജിസ്ട്രേഷനുമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി നേരിട്ട്  ഹാജരാകണം. പ്രതിമാസ വേതനം - 57525രൂപ. വിലാസം : റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്,  ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് (ദക്ഷിണ മേഖല),പോളയത്തോട്, കൊല്ലം. ഫോണ്‍ :  0474-2742341.  ഇ-മെയില്‍   : cru.szims@kerala.gov.in
 

date