Skip to main content

കെട്ടിട നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരിശീലനം

നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കിലെ) അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാദമിയുടെ 2025-26 വർഷത്തെ പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് കോഴ്സ് നിരക്കിൽ 50 ശതമാനം സബ്സിഡിയുണ്ട്. തൊഴിലാളിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. അപേക്ഷ നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങളും രജിസ്ട്രേഷൻ ലിങ്കും www.kile.kerala.gov.in/kileiasacademy യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2479966, 8075768537.

പി.എൻ.എക്സ് 1459/2025

date