Post Category
നടത്തറയില്‍ സംസ്‌കാരിക കേന്ദ്രം ഹാള്‍ ഉദ്ഘാടനം നടത്തി
നടത്തറ ഗ്രാമപഞ്ചായത്തിലെ തോക്കാട്ടുകര അംബേദ്കര്‍ ഗ്രാമത്തില്‍ എസ്.സി സാംസ്‌കാരിക കേന്ദ്രം ഹാള്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയില്‍ അടങ്കല്‍ തുക 20 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍ രജിത്ത്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.എന്‍ സീതാലക്ഷ്മി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിയ ഗിഫ്റ്റന്‍, പഞ്ചായത്തംഗങ്ങളായ ജിനിത സുഭാഷ്, ഇ.ആര്‍ പ്രദീപ്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ ശാലിനി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments