Skip to main content

പി.എം.എം.എസ്.വൈ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തൃശ്ശൂര്‍ ജില്ലയില്‍ പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം ലൈവ് ഫിഷ് വെന്റിംഗ് സെന്റര്‍ (യൂണിറ്റ് കോസ്റ്റ് - 20 ലക്ഷം), മിനി ഫീഡ് മില്‍ (യൂണിറ്റ് കോസ്റ്റ് - 30 ലക്ഷം), പെന്‍ കള്‍ച്ചര്‍ (യൂണിറ്റ് കോസ്റ്റ് - മൂന്ന് ലക്ഷം) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം സബ്സിഡി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ എല്ലാ മത്സ്യഭവനുകളിലും ലഭ്യമാണ്.

താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഏപ്രില്‍ 16 ന് വൈകീട്ട് നാലിനകം അതാത് യൂണിറ്റ് ഓഫീസുകളില്‍ (അഴിക്കോട്/ചേറ്റുവ/ചാലക്കുടി/നാട്ടിക/ചാവക്കാട്/പിച്ചി) സമര്‍പ്പിക്കണം. ഫോണ്‍: 0487 2421090, 9746595719.

date