Post Category
മോട്ടോർ വാഹനവകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി; 30 നും 31 നും ആർ.ടി.ഒ. ഓഫീസ് തുറന്നു പ്രവർത്തിക്കും
മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കുന്നതിനാൽ മാർച്ച് 30, 31 (ശനി, ഞായർ) ദിവസങ്ങളിൽ കോട്ടയം ആർ.ടി.ഒ. ഓഫീസ് തുറന്നുപ്രവർത്തിക്കുമെന്ന് ജില്ലാ റീജണൽ ട്രാൻസ്‌പോർട് ഓഫീസർ അറിയിച്ചു. റവന്യൂ റിക്കവറി നേരിടുന്നവ, കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി നാലുവർഷത്തിലധികമായി നികുതി അടയ്ക്കാത്തവ, വർഷങ്ങളായി ഉടമസ്ഥാവകാശം കൈമാറാത്തവ തുടങ്ങിയ വാഹനങ്ങൾക്ക് റിവന്യൂ റിക്കവറി പദ്ധതിയിലൂടെ ഭാവിയിലെ നികുതി ബാധ്യതയിൽ നിന്ന് റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടും. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 70 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 60 ശതമാനവുമാണ് നികുതിയിളവ് ലഭിക്കുന്നത്.
date
- Log in to post comments