ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിന് മുന്നോടിയായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടി സാഹിത്യകാരനും പല്ലന കുമാരനാശാൻ സ്മാരക സമിതി ചെയർമാനുമായ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഏറ്റവും മികച്ച പഞ്ചായത്തായി കരുവാറ്റ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. രണ്ടാം സ്ഥാനം വീയപുരം പഞ്ചായത്തിനാണ്. മികച്ച സർക്കാർ സ്ഥാപനമായി കരുവാറ്റ കുമാരപുരം ഗവ. നോർത്ത് എൽ പി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. കാർത്തികപ്പള്ളി മാർക്കറ്റ് ആണ് മികച്ച ഹരിത പൊതു ഇടം. മികച്ച സിഡിഎസ് ആയി വീയപുരവും ഹരിത കർമ്മ സേനയായി കരുവാറ്റയും തിരഞ്ഞെടുക്കപ്പെട്ടു. ചെറുതന എസ് ഡി എൻ എൻ ഗ്രന്ഥശാലയാണ് മികച്ച വായനശാല. മികച്ച ഹരിത ടൗൺ കാർത്തികപ്പള്ളി ജംഗ്ഷൻ . മികച്ച വ്യാപാര സ്ഥാപനമായി പള്ളിപ്പാട് കടുകോയിക്കൽ മാളിനെയും സ്വകാര്യ സ്ഥാപനമായി ശൈല ആഡിറ്റോറിയത്തെയും തിരഞ്ഞെടുത്തു.
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പി ഓമന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ . ടി എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ ശോഭ, ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി ആർ വത്സല, അഡ്വ. എം എം അനസ് അലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോർജ്ജ് വർഗീസ്, എൻ പ്രസാദ് കുമാർ, എൽ യമുന, ജി സുനിൽകുമാർ,എസ് ശോഭ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സുരേന്ദ്രൻ, വിനോദ് കുമാർ, സനൽകുമാർ, ഗിരിജാഭായി, രഞ്ജിനി, എബി മാത്യു, സാഹിത്യകാരൻ ബി വിജയൻ നായർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
(പി.ആർ/ എ.എൽ.പി/ 1026 )
- Log in to post comments