Skip to main content

കിലെ ഐ എ എസ് അക്കാദമിയിൽ പരിശീലനം

കേരള സർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) അക്കാദമിക്ക് ഡിവിഷനായ കിലെ ഐ എ എസ് അക്കാഡമിയുടെ 2025-2026 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദദാരികൾ / അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു വർഷം ദൈർഘ്യമുള്ള യു.പി.എസ്.സി യുടെ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന കോഴ്സിന് അപേക്ഷിക്കാം. ഈ കോഴ്‌സിന് പൊതുവിഭാഗ  വിദ്യാർത്ഥികളുടെ ഫീസ് 50,000 രൂപയും ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സബ്സിഡിയിൽ പകുതി നിരക്കായ 25,000 രൂപയുമാണ്. ജൂൺ ആദ്യവാരം ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8075768537, 0471-2479966.

പി.എൻ.എക്സ് 1475/2025 

date