Skip to main content

ട്രാവൽ ആന്റ് ടൂറിസം എംബിഎ കോഴ്സിൽ പ്രവേശനം

മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ ഏപ്രിൽ 9 രാവിലെ 10.30 ന് അഡ്മിഷൻ നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും കെമാറ്റ് / സിമാറ്റ് / ക്യാറ്റ് യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്മെന്റ് അവസരവും നൽകുന്നു. എസ്.സി./ എസ്.ടി. വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org, 9446529467 / 8129166616.

പി.എൻ.എക്സ് 1476/2025

date