Skip to main content
..

ചിറ്റുമല മാലിന്യമുക്തം  

ചിറ്റുമല മാലിന്യമുക്ത ബ്ലോക്പഞ്ചായത്തായി പ്രഖ്യാപിച്ചു. സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ, ഹരിതകര്‍മ സേന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ലക്ഷ്യം കൈവരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പ്രഖ്യാപനംനടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ബി ദിനേശ്, സ്ഥിരംസമിതി അധ്യക്ഷരായ പി. ഉഷാദേവി, ഐ.എം ഇജീന്ദ്രലേഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. രാജശേഖരന്‍, ദിവ്യ ജയകുമാര്‍, സരസ്വതി രാമചന്ദ്രന്‍, കെ.ജി ലാലി, മിനി തോമസ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പനയം ഗ്രാമപഞ്ചായത്തിനെ മികച്ച ഗ്രാമപഞ്ചായത്തായും ഹരിതകര്‍മസേന കണ്‍സോര്‍ഷ്യമായും മികച്ച സി.ഡി.എസ് ആയും തെരഞ്ഞെടുത്തു. മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പെരിനാട് ഗ്രാമപഞ്ചായത്തിന് പ്രത്യേക പുരസ്‌കാരവും നല്‍കി. മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്കും കണ്‍സോര്‍ഷ്യത്തിനും ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
 

 

date