Skip to main content

ശുചിത്വസാഗരം സുന്ദരതീരം: പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം 11ന്

കടലിനെയും കടല്‍തീരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായുള്ള സര്‍ക്കാര്‍ പദ്ധതിയായ 'ശുചിത്വസാഗരം സുന്ദരതീരം' രണ്ടാംഘട്ട പ്രവര്‍ത്തനമായ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം ഏപ്രില്‍ 11ന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കും. രാവിലെ ഏഴ് മുതല്‍ 11 വരെ 37 കിലോമീറ്റര്‍ കടല്‍ത്തീരത്ത് 25 ആക്ഷന്‍ സെന്ററുകളിലായാണ് ശുചീകരണം. മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക് നിര്‍മാര്‍ജനം നടക്കുക.

date