പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പരപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ ആൺകുട്ടികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 10 ശതമാനം സീറ്റുകളിലേക്ക് (പരമാവധി 3 പേർ) മറ്റ് സമുദായ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ സ്‌കൂൾ ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഏപ്രിൽ 20നകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. അപേക്ഷ ഫോം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ഗവ. പ്രീമെട്രിക് ഹോസ്റ്റൽ പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ലഭിക്കും. ഹോസ്റ്റലിൽ പ്രവേശനം നേടുന്നവർക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി, യൂണിഫോം, പഠനോപകരണങ്ങൾ, ഓരോ വിഷയത്തിനും പ്രത്യേക ട്യൂഷൻ, രാത്രികാല പഠനകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ഹൈസ്‌കൂൾ അധ്യാപന യോഗ്യതയുള്ള സ്ഥിരം ട്യൂട്ടർ എന്നീ സേവനങ്ങളും ലഭിക്കും. ഫോൺ: 8547630143.
- Log in to post comments