Skip to main content

ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്‌സ് നിയമനം

കോട്ടയം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഫിസിക്‌സിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും കേന്ദ്ര ആണവോർജ വകുപ്പിന്റെ ഡയറക്ടറേറ്റ് നടത്തുന്ന ഒരു വർഷത്തെ റേഡിയോളജിക്കൽ ഫിസിക്‌സ് പരിശീലനം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാവുക.

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നുള്ള റേഡിയേഷൻ ഫിസിക്‌സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നൽകുന്ന മൂന്ന് ആഴ്ചത്തെ ആർ.എസ്.ഒ ലെവൽ ത്രീ സർട്ടിഫിക്കറ്റ്,
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നൽകുന്ന മൂന്ന് ആഴ്ചത്തെ ആർ.എസ്.ഒ ലെവൽ ത്രീ സർട്ടിഫിക്കറ്റ്, അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള മെഡിക്കൽ ഫിസിക്‌സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നൽകുന്ന മൂന്ന് ആഴ്ചത്തെ ആർ.എസ്.ഒ ലെവൽ ത്രീ സർട്ടിഫിക്കറ്റ് എന്നിവ തത്തുല്യ യോഗ്യതകളാണ്. യോഗ്യതയുള്ളവർ ഏപ്രിൽ 11നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

date