Post Category
*ഗവ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ നിയമനം*
മാനന്തവാടി ഗവ. മെഡിക്കൽ കോളെജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രറേറ്റർ (അനാട്ടമി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ), ജൂനിയർ റസിഡൻന്റ്
തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും ടിസിഎംസി /കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി ആന്റ് യുജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവർത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ കാർഡ്, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഏപ്രിൽ ഒൻപതിന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
date
- Log in to post comments