റേഡിയോ പാട്ടുപെട്ടി സ്‌കൂള്‍ റേഡിയോ ഉദ്ഘാടനം ചെയ്തു
ശ്രോതാക്കളില്‍ കൗതുകമുണര്‍ത്തി കെ.ആര്‍.കെ.വി.എം.ബി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലെ എഫ്.എം. റേഡിയോ പാട്ടുപെട്ടി സ്‌കൂള്‍ റേഡിയോ തുറന്നു. സ്‌കൂളിലെ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഗീതാധ്യാപകനായ കൃഷ്ണ ലാലാണ് ഈ സംരംഭത്തിന് പിന്നില്‍. സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിച്ച റേഡിയോ സ്റ്റേഷനില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പാട്ടു പാടിയാണ് ഉദ്ഘാടനം ചെയ്തത്. അമ്മേ... അമ്മേ... അവിടുത്തെ മുന്നില്‍ ഞാനൊര്.. ദൈവമാര്.... അമ്മേ അമ്മേ...എന്ന വയാലാറിന്റെ വരികളാണ് എംഎല്‍എ പാടിയത്. ഒരു സ്‌കൂളില്‍ എഫ്എം റേഡിയോ ആരംഭിക്കുന്നത് പ്രത്യേകിച്ചും പൊതുവിദ്യാഭ്യാസ സ്ഥാപനത്തില്‍ ആരംഭിക്കുന്നത് സംസ്ഥാനത്ത് അപൂര്‍വമാണെന്ന് എംഎല്‍എ പറഞ്ഞു. സ്‌കൂളില്‍ തന്നെ കുട്ടികളുടെയും അധ്യാപകരുടെയും കലാസര്‍ഗവസാനകളെ റേഡിയോലൈവ് പ്രോഗ്രാമിലൂടെ പ്രോത്സാഹിക്കുകയാണ് പാട്ടുപെട്ടിയുടെ പ്രധാന ലക്ഷ്യം. സ്‌കൂളിലെ ക്ലാസ് മുറികളിലാണ് ഇപ്പോള്‍ ഇതിന്റെ സേവനം ലഭിക്കുന്നതെങ്കിലും ഭാവിയില്‍ കടമ്പനാടിന്റെ എല്ലാ മേഖലകളിലും ലഭിക്കാത്തക്കവിധം കമ്മ്യൂണിറ്റി റേഡിയോ സംവിധാനം ക്രമപ്പെടുത്തുകയാണ് ലക്ഷ്യം. (പിഎന്‍പി 3571/18)
- Log in to post comments