ചിത്തിര ആട്ടവിശേഷം: ശബരിമല നട നാളെ (5) തുറക്കും
ചിത്തിര ആട്ടതിരുനാള്‍ വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട (നാളെ) വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് നട തുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ആട്ട ചിത്തിരയായ ചൊവ്വാഴ്ച രാവിലെ അഞ്ചിന് നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും. കലശാഭിഷേകം, പടിപൂജ, പുഷാപാഭിഷേകം തുടങ്ങിയവും ചിത്തിര ആട്ട തിരുനാള്‍ വിശേഷ ദിനത്തില്‍ അയ്യപ്പ സന്നിധിയില്‍ നടക്കും. അത്താഴ പൂജയക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടിയാണ് നട അടയ്ക്കുക. മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16 ന് വൈകിട്ട് ക്ഷേത്ര നട തുറക്കും.അന്ന് ശബരിമല-മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങും നടക്കും. പുതിയ മേല്‍ശാന്തിമാര്‍ ആയിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക. (പിഎന്‍പി 3572/18)
- Log in to post comments