Post Category
പെരുന്തേനരുവി ടൂറിസം കേന്ദ്രം ശുചീകരിച്ചു
വിനോദസഞ്ചാര വകുപ്പിന്റെ ഗ്രീന്‍കാര്‍പെറ്റ് പദ്ധതിയുടെ ഭാഗമായി പെരുന്തേനരുവി ടൂറിസം കേന്ദ്രം ശുചീകരിച്ചു. ടൂറിസം വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണത്തില്‍ വെച്ചൂച്ചിറ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സാമൂഹിക, സന്നദ്ധ, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ ശുചീകരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ശ്രീകുമാര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍, തോമസ് ആന്റണി, ഡിറ്റിപിസി സെക്രട്ടറി എ.ഷംസുദ്ദീന്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിവര്‍ സംസാരിച്ചു. (പിഎന്‍പി 3574/18)
date
- Log in to post comments